കോലഞ്ചേരി:
യാക്കോബായ വിഭാഗത്തിന് കോലഞ്ചേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം
അനുവദിക്കുന്നതിന് വെള്ളിയാഴ്ച അഖില മലങ്കര ഉപവാസ പ്രാര്‍ഥനാ ദിനം
ആചരിക്കുവാന്‍ കോലഞ്ചേരിയില്‍ ചൊവ്വാഴ്ച വൈകിട്ട്‌നടന്ന ഭക്ത സംഘടനകളുടെ
കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. സഭയുടെ മുഴുവന്‍ പള്ളികളിലും ഉപവാസ
പ്രാര്‍ഥന നടത്തുമെന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.ജോസഫ്
മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. 29ന് വൈകിട്ട് 6ന് ഭക്ത
സംഘടനകളുടെ വിപുലമായ യോഗം നടത്തും. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ്
പ്രഥമന്‍ ബാവ ഉദ്ഘാടനംചെയ്തയോഗത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ്
മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ് , ഐസക് മാര്‍ ഒസ്താത്തിയോസ്,
എന്നിവരും ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍ , ഫാ. വര്‍ഗീസ് ഇടുമാരി
എന്നിവരും പ്രസംഗിച്ചു.
No comments:
Post a Comment