യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 23 September 2011

കോലഞ്ചേരി പള്ളി : സമരം ശക്തമാക്കാന്‍ യാക്കോബായ സഭ

                                                                     
കോലഞ്ചേരി പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം അനുവധിക്കണമെന്നു ആവശ്യപെട്ടു നടത്തിവരുന്ന സമരം ശക്തമാക്കാന്‍ യാക്കോബായ സഭയുടെ സുന്നഹദോസ്, വര്‍ക്കിംഗ്‌ കമ്മിറ്റി, മാനേജിംഗ്‌ കമ്മിറ്റി എന്നിവയുടെ സംയുക്‌ത യോഗം തീരുമാനിച്ചു.
           ഒക്ടോബര്‍ മൂന്ന് മുതല്‍ തന്‍റെ നേതൃതത്തില്‍ അനശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് ശ്രേഷ്ഠ ബാവ അറിയിച്ചു. കോലഞ്ചേരിയില്‍ ഇടവകക്കാരുടെ അവകാശം സംരക്ഷിക്കപെടണ്ണം. തിരഞ്ഞെടുപ്പ് നടത്തി ഇതിനുള്ള സംവിധാനം ഉണ്ടാകണം. അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഇടപെട്ട് ഇരു വിഭാഗത്തിനും ആരധനയ്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു സുന്നഹദോസ് ആവശ്യപെട്ടു. ഇനിയും സഭയുടെ ഒരു സ്ഥാപനവും കയേറാന്‍ അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി. 

No comments:

Post a Comment