യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 6 October 2011

മഞ്ഞനിക്കര ദയറായില്‍ ആദ്യക്ഷരം കുറിക്കല്‍ നടത്തി

മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന യൂത്ത്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഞ്ഞനിക്കര മോര്‍ ഏലിയാസ്‌ ത്രിദീയന്‍ ബാവയുടെ കബറിടത്തിനുമുന്നില്‍ ആദ്യക്ഷരം കുറിക്കല്‍ ചടങ്ങ്‌ നടത്തി.
ദയറാ തലവന്‍ മോര്‍ ദീവന്നാസ്യോസ്‌ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങില്‍ ഫാ. ഇ.കെ.മാത്യൂസ്‌ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ഗീവര്‍ഗീസ്‌ മോര്‍ ദിവന്നാസ്യോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു.
ഫാ.എബി സ്‌റ്റീഫന്‍, ബിനു വാഴമുട്ടം, വിപിന്‍ ജോണ്‍ കുര്യാക്കോസ്‌, ഷിബു വള്ളിക്കോട്‌, ലിജോ ഉമ്മന്‍, ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment