യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 8 October 2011

ശ്രേഷ്ഠ ബാവയ്ക് ഡല്‍ഹി ഭദ്രാസന യൂത്ത് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു

ഡല്‍ഹി: യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും എതിരായി ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഭദ്രാസന യൂത്ത് അസോസിയേഷന്‍റെ യോഗം ആവശ്യപെട്ടു. ശ്രേഷ്ഠ ബാവ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ദില്‍ഷാദ് ഗാര്‍ഡന്‍ St. മേരീസ്‌ യാക്കോബായ പള്ളിയില്‍ വെച്ച് നടന്ന യോഗത്തില്‍ ഭദ്രാസന യൂത്ത് അസോസിയേഷന്‍ കോഡിനെറ്റര്‍ ഫാ. ഷിജു അധ്യഷത വഹിച്ചു. ഭദ്രാസന സെക്കെട്ടറി ആശിഷ് വര്‍ഗീസ്‌, അവിനാഷ് വര്‍ഗീസ്‌ എന്നിവര്‍ നേതൃതം നല്‍കി. 


No comments:

Post a Comment