കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ പൊതുയോഗം വിളിച്ചുചേര്‍ത്ത് ആരാധന നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് സെന്റ് പീറ്റേഴ്‌സ് യൂത്ത് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബേബി മാനാത്ത്, ഫാ. എല്‍ദോസ് കക്കാടന്‍, ബാബുപോള്‍, പി. കെ. ജോര്‍ജ്കുട്ടി, ബിനു ചാക്കോ, എമില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment