പുത്തന്‍കുരിശ്: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ പ്രസ്‌താവനകളും കോടതിവിധികള്‍ക്ക് എതിരായ നിലപാടും സംബന്ധിച്ച് നീതിന്യായ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യം കണ്ടെത്താന്‍ നടപടികളുണ്ടാകണമെന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
സഭാംഗമായിരുന്ന മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
യാക്കോബായ സുറിയാനി സഭക്ക് രാഷ്‌ട്രീയമായ നിലപാടുകളോ താല്‍പര്യങ്ങളോ ഇല്ലെന്ന് സഭാ മാനേജിംഗ് കമ്മിറ്റി യോഗം വ്യക്‌തമാക്കി. മതത്തിനും രാഷ്‌ട്രീയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പിലടക്കം സഭയുടെ ഔദ്യോഗിക നിലപാട് ഇതാണെന്ന് മാനേജിംഗ് കമ്മിറ്റി യോഗം വ്യക്‌തമാക്കി. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സഭ എന്നും നിലനിര്‍ത്തിപ്പോരുന്ന സമദൂരത്തിലധിഷ്‌ഠിതമായ നിലപാട് സഭ തുടരുമെന്നും യോഗം വ്യക്‌തമാക്കി.
No comments:
Post a Comment