യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 15 November 2011

കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍ കൊലന്ചെരിയില്‍ വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു


ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും.
 പുത്തന്കുരിശ്കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍  കോലഞ്ചേരിയില്‍ നവംബര്‍ 17 വ്യാഴാഴ്ച  വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു.വിശ്വാസ ചങ്ങലയ്ക്ക് മുന്നോടിയായി രാവിലെ 10 മണി മുതല്‍  കോലഞ്ചേരി ചാപ്പലില്‍ പ്രാര്‍ത്ഥനായന്ജം  നടക്കും.വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍    മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ  ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലിത്തമാരും അല്‍മായ നേതാക്കളും പങ്കെടുക്കും. പൊതു സമ്മേളനത്തിന് ശേഷം ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും. യൂത്ത് അസ്സൊകിഉഎശന് കണ്ടനാട് ഭദ്രാസന പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ പതിപ്പിച്ചതിനെതിരെ ഭദ്രാസന കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ യോഗം പ്രതിക്ഷേധിച്ചു. ഭദ്രാസന യൂത്ത് അസോസിയേഷന്‍ തുടങ്ങുന്ന പുതിയ പ്രോജക്റ്റ്  കൌന്‍സില്‍ ഗ്രൂപ്പിന്റെ കോ ഓര്‍ഡിനെറ്റര്‍ ആയി ഫാ ജിബു കൊച്ചുപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ പുതിയ അഖില മലങ്കര പ്രസിഡണ്ട്‌ റവ ഫാ ഡോ ജോമി ജോസഫ്‌ , ജനറല്‍ സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. റവ ഫാ ജിബു ചെറിയാന്‍ , ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു , ജോണ്‍സന്‍ വര്‍ഗെസ് ജയ് തോമസ്‌,ജിന്റോ ജോര്‍ജ് , സ്ലീബ ഐക്കരക്കുന്നേല്‍, ടിറ്റോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment