യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 14 December 2011

പിറവം വലിയ പള്ളിയില്‍ വി.ദനഹാ പെരുന്നാളിന് ജനുവരി 1 ന് കൊടികയറും.

പിറവം: പിറവം വലിയ പള്ളിയില്‍ വി.ദനഹാ പെരുന്നാളിന് ജനുവരി 1 ന് കൊടികയറും. വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് ശേഷം വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ കൊടി ഉയര്‍ത്തും.സഹ വികാരിമാരായ റവ ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ ഫാ റോയി മാത്യു മേപ്പാടം, റവ ഫാ വര്‍ഗീസ് പനച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രധാന പെരുന്നാള്‍ ദിവസമായ ജനു: 5 ന് പെപ്പതി ചാപ്പലില്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഐസക് മാര്‍ ഒസ്ത്താത്തിയോസ് വി കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ട് 4 .30 ന് പിറവം വലിയ പള്ളിയിലേക്കുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം ആരംഭിക്കും. ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രദക്ഷിണത്തില്‍ പൊണ്‍വെള്ളി കുരിശുകളും നൂറു കണക്കിന് മുത്തുകുടകളും അണിനിരക്കും.രാത്രി 10 മണിക്ക് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. ജനു. 6 ന് രാവിലെ 8 മണിക്ക് ദനഹാ ശുശ്രുക്ഷ പള്ളിക്ക് ചുറ്റുമുളള പ്രദക്ഷിണത്തോടെ ആരംഭിക്കും. തുടര്‍ന്ന് വി.കുര്‍ബ്ബാന. അതിനു ശേഷം പിറവം ടൌണ്‍ ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.

No comments:

Post a Comment