യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 1 December 2011

അഭിവന്ദ്യ തിരുമേനിമാര്‍ ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.

                                               
 വെള്ളം തരാം ജീവന്‍ തരൂ എന്ന മുദ്രാവാക്യവുമായി യാക്കോബായ സഭയുടെ ആഭിമുഖ്യത്തില്‍  ചപ്പാത്തില്‍ നടത്തിയ "സേവ് കേരള"റാലി. അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് , അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.

മുല്ലപെരിയാര്‍: യാക്കോബായ സഭയിലെ മെത്രാപ്പോലിത്തമാരായ അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ,അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നവശ്യപെട്ടു"ചപ്പാത്തില്‍"നടക്കുന്ന സമരത്തിനു യാക്കോബായ സഭയുടെ പിന്തുണ പ്രഖ്യാപിച്ചു സമര പന്തല്‍ സന്ദര്‍ശിച്ചു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിലകൊള്ളുന്ന ഡാമിലെ ജലനിരപ്പ്‌ കുറച്ചു എത്രയും പെട്ടന്ന് ജനങ്ങളുടെ ആശങ്ക കുറയ്ക്കണമെന്ന് അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു. അതോടൊപ്പം  തന്നെ പുതിയ ഡാം പണിയുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും,വികാരപരമായി പ്രതികരിക്കാതെ വിവേക പൂര്‍വമായ സമവായമാണ്‌ ഈ പ്രശ്നത്തില്‍ തമിഴ്നാടുമായി വേണ്ടത് എന്നും മെത്രാപ്പോലിത്ത പറഞ്ഞു

No comments:

Post a Comment