യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 8 December 2011

വാഴമുട്ടം പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപനം ഇന്ന്













വാഴമുട്ടം മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ഏലിയാസ്‌ ബാവായുടെ തിരുശേഷിപ്പ് സ്ഥാപനം ഇന്ന് നടക്കും. പരിശുദ്ധ ബാവയുടെ തിരുശേഷിപ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇന്നലെ ദേവാലയത്തില്‍ എത്തിച്ചു, തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും നടന്നു. ഇന്ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക് കോഴിക്കോട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൗലോസ്‌ മോര്‍ ഐറെനിയോസ് തിരുമേനി മുഖ്യ കാര്‍മികതം വഹിക്കും, തുടര്‍ന്ന് തിരുശേഷിപ് സ്ഥാപനവും നടക്കും.  

No comments:

Post a Comment