യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 28 December 2011

കുറിച്ചി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളി പ്ലാറ്റിനം ജൂബിലിക്ക്‌ നാളെ തുടക്കം

കോട്ടയം: കുറിച്ചി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു നാളെ തുടക്കമാകും. രാവിലെ 8.45ന്‌ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ പതാക ഉയര്‍ത്തല്‍ നടക്കും. 31ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ഇടവക ദിനത്തോടനുബന്ധിച്ചുള്ള കലാകായിക മത്സരങ്ങള്‍. ആറിന്‌ കരോള്‍ ഗാന, ക്രിസ്‌മസ്‌ ട്രീ മത്സരങ്ങള്‍ നടക്കും. 

ജനുവരി ഒന്നിന്‌ രാവിലെ 7.30ന്‌ നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് കുറിയാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം പത്തിന്‌ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കും. കുറിയാക്കോസ്‌ മാര്‍ തെയോഫിലോസ്‌ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യസന്ദേശം നല്‍കും.

ഡോ. തോമസ്‌ മാര്‍ തീമോത്തിയോസ്‌ ഇടവകദിനാഘോഷവും വൃക്ഷത്തെ വിതരണവും ഉദ്‌ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. തയ്യല്‍ മെഷീന്‍ വിതരണവും സി.എഫ്‌.തോമസ്‌ എം.എല്‍.എ മെഡി കാര്‍ഡ്‌ വിതരണവും നടത്തും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈലജാ സോമന്‍, പഞ്ചായത്തംഗം ജി.ജി. ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേനത്തില്‍ ഫിലിപ്പോസ്‌ കോര്‍ എപ്പിസ്‌കോപ്പ കോട്ടപ്പുറം, സണ്ണി പാറപ്പറമ്പില്‍ , പി.എസ്‌. കുര്യാക്കോസ്‌, റോയി മാത്യൂ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment