
ചപ്പാത്ത് (ഇടുക്കി): 1806 ദിവസം പിന്നിട്ട മുല്ലപ്പെരിയാര്‍ സമരപ്പന്തലിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ് ഇന്നലെ ചപ്പാത്ത് സാക്ഷ്യം വഹിച്ചത്.കേരളത്തിന്റെ മുഴുവന്‍ ഭീതിയും ചപ്പാത്തില്‍ തളംകെട്ടി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആദ്യം ഒഴുകിപ്പോകുന്ന തെരുവുകളിലൊന്നാണ് ചപ്പാത്ത്. നിരാഹാരം നടത്തിവന്ന ഇ.എസ്. ബിജിമോളുടെ ആരോഗ്യനില വഷളായതും ജനവികാരത്തിനു വിരുദ്ധമായി എ.ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും സമരപന്തലിനെ വികാരഭരിതമാക്കി.
No comments:
Post a Comment