പൂത്രിക്ക സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ മഹായോഗം അഭി. കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ഇടവകയില്‍ നിന്നും കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിനോള്‍ വി സാജുവിനെ യോഗത്തില്‍ അഭി തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു.വികാരി ഫാ ഫിലിപ്പ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍ദോസ് പി ജോയ് സ്വാഗതം ആശംസിച്ചു. യൂത്ത് അസോസിയേഷന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു സ്കറിയ, ട്രസ്റ്റി വി പി കുര്യാക്കോസ്, സാജു.കെ.പി എന്നിവര്‍ പ്രസംഗിച്ചു. സിനോള്‍ വി സാജു കൃതജ്ഞത പറഞ്ഞു.
No comments:
Post a Comment