യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 15 January 2012


FLASH: പിറവം:വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരായ എല്‍ദോ മേനാക്കുഴി , ബേസില്‍ പറമ്പത്ത് എന്നിവരെ മെത്രാന്‍ കക്ഷി ഗുണ്ടകള്‍ കാര്‍ ഇടിപ്പിച്ചു പരിക്കേല്‍പ്പിച്ചു. സംഭവം അറിഞ്ഞു ഓടിയെത്തിയ യൂത്ത് അസോസിയേഷന്‍ ഭദ്രാസന വൈസ്‌ പ്രസിഡന്റും വെട്ടിത്തറ പള്ളി ഇടവകാഗവുമായ ജയ് തോമസിനെ കാറില്‍ ഉണ്ടായിരുന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ മര്‍ദ്ദിച്ചു.കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നു. എല്‍ദോ മേനാക്കുഴി , ബേസില്‍ പറമ്പത്ത് , ജയ് തോമസ്‌ എന്നിവരെ പിറവം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടനും, സെക്രട്ടറി സിനോള്‍ വി സാജുവും പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ വധശ്രമത്തിനു കേസ് എടുക്കണമെന്നു ഭദ്രാസന യൂത്ത് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment