യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 3 February 2012

ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍

ആദിച്ചനല്ലൂര്‍ :സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ 17 മത് ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍ന്‍റെ ഉത്ഘാടനം പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത അഭിവന്ദ്യ മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു. ഫെബ്രുവരി 1- 5 വരെ നടത്തപെടുന്ന കണ്‍വെന്‍ഷന്‍നില്‍ യാകോബായ സുറിയാനി സഭയിലെ പ്രഗല്‍ഭരായ വൈദികര്‍ നേതൃത്വം നല്‍കുന്നു .ഉത്ഘാടന സമ്മേളനത്തില്‍ ഇടവക വികരിമാരായ വെരി റെവ് K J തോമസ്‌ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷ്യം വഹിക്കുകയും വെരി റെവ് സ്ടീഫെന്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസികുകയും ചെയ്തു .യോഗത്തില്‍ കൊല്ലം ഭദ്രാസന സെക്രട്ടറി റെവ് ഫാദര്‍ സാബു സാമുവേല്‍ ,ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ലീല ശ്രീനിവാസന്‍ ,വൈസ് പ്രസിഡന്റ്‌, L മാത്യു ,വാര്‍ഡ് മെമ്പര്‍ ശ്രീമതി T രാജേശ്വരി ,ഇടവക ട്രെസ്ടി K J മാത്യു ,ഇടവക സെക്രട്ടറി J ജോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്പിച്ചു.

No comments:

Post a Comment