Friday, 16 March 2012
ദൈവബന്ധം ദൃഢമാക്കണം -സഖറിയാ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത
കോതമംഗലം: സ്‌നേഹം തണുത്തുപോയ കാലഘട്ടത്തില്‍ മനുഷ്യബന്ധങ്ങള്‍ നേരെയാക്കുമ്പോഴാണ് ദൈവവുമായിട്ടുള്ള ബന്ധവും ദൃഢമാകുന്നതെന്ന് സഖറിയ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു.മാര്‍ത്തോമ ചെറിയ പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കോതമംഗലം കണ്‍വെന്‍ഷന്റെ രണ്ടാംദിവസം ആമുഖ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ചെറിയവരുടെ അടുക്കലേക്കുള്ള യാത്രയാണ് രക്ഷയുടെ വഴി. നോമ്പുകാലങ്ങളില്‍ ഉപേക്ഷിക്കുന്ന വിഭവങ്ങള്‍ അത് ലഭിക്കാത്തവരുടെ ഇടയില്‍ പങ്കുവയ്ക്കണം. ഫാ.ജോസ് കൊച്ചുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. രാവിലെ ബൈബിള്‍ ക്ലാസും ധ്യാനവും ഉണ്ടായിരുന്നു. ഫാ. ബേബി മംഗലത്ത് സ്വാഗതം പറഞ്ഞു. ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ. സിബി ഇടപ്പുളവന്‍, ട്രസ്റ്റിമാരായ പി.വി.പൗലോസ്, എബി വര്‍ഗീസ് എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.കണ്‍വെന്‍ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് 6.15ന് സഖറിയാ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നല്‍കും. 7ന് ഡോ. സാബു ഡി. മാത്യു സുവിശേഷ പ്രസംഗവും നടത്തും
Subscribe to:
Post Comments (Atom)
No comments:
Post a Comment