Friday, 30 March 2012
കോലഞ്ചേരി പള്ളി തര്‍ക്കം: യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി
കോലഞ്ചേരി: പള്ളിതര്‍ക്കം സംബന്ധിച്ച് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുമായി മന്ത്രിസഭാ ഉപസമിതി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച രാത്രി വൈകിയും തുടര്‍ന്നു. ഇന്നലെ മസ്‌കറ്റ് ഹോട്ടലില്‍ രാത്രി 8 മണിയോടെ യാക്കോബായ സഭയുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. രാത്രി 11 ഓടെയാണ് ഇതു അവാസാനിച്ചത്. കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇടവകയില്‍ തെരഞ്ഞെടുപ്പ് നടത്തുകയോ അല്ലെങ്കില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തി ആരാധനക്കായി പള്ളി തുറന്ന് നല്‍കണമെന്ന ആവശ്യമാണ് ഉപസമിതി മുമ്പാകെ യാക്കോബായ സഭ മുന്നോട്ട് വച്ചിട്ടുള്ളത് . മറ്റ് തര്‍ക്കമുള്ള പള്ളികളുടെ കാര്യത്തിലും ഉടനടി തീരുമാനമുണ്ടാകണം. പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ മര്‍ദ്ദിച്ചൊതുക്കുന്നത് ഇനിയും കണ്ടു നില്‍ക്കാനാകില്ലെന്ന് സഭാ ഭാരവാഹികള്‍ വ്യക്‌തമാക്കി. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്‌റ്റി സ്ലീബ ഐക്കരകുന്നത്ത് എന്നിവര്‍ യാക്കോബായ വിഭാഗത്തെ പ്രതിനിധികരിച്ച് പങ്കെടുത്തു. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ. മുനീര്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment