യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 27 March 2012

Directory of Kollam diocese published.

കൊല്ലം ഭദ്രാസനത്തിലെ വൈദീകരുടെ കുടുംബ ഫോട്ടോ ,വ്യക്തിപരമായ വിവരങ്ങള്‍ , തുമ്പമണ്‍ -നിരണം ഭദ്രാസനങ്ങളിലെ വൈദീകരുടെ പേരും ഫോണ്‍ നമ്പരും ഭദ്രാസനത്തില്‍ നിന്നുള്ള സഭാ വര്‍ക്കിംഗ് കമ്മറ്റി- മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പേരും അഡ്രസ്സും, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ പേരും അഡ്രസ്സും ഭക്ത സംഘടന ഭാരവാഹികളുടെ പേരും അഡ്രസ്സും തുടങ്ങിയവ എല്ലാം ഉള്‍കൊള്ളിച്ചിരിക്കുന്ന ഡയറക്ട്ടറി, പുണ്യ ശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് തിരുമനസ്സിന്റെ പതിനേഴാമത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ വച്ച് അഭി .ഗീവര്‍ഗ്ഗീസ് മോര്‍ ബര്‍ന്നബാസ് തിരുമനസ്സ് കൊണ്ട് അഭി യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിനു നല്‍കി പ്രകാശനം ചെയ്തു .കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. മാത്യൂസ് മോര്‍ തെവോദോസ്സിയോസ് തിരുമേനി, നവഭിഷിത്നായ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനി കൊല്ലം ഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാ റോയി ജോര്‍ജ്ജ് കട്ടച്ചിറ.ഭദ്രാസന സെക്രട്ടറി റവ.ഫാ സാബു സാമുവേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

No comments:

Post a Comment