യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 3 May 2012

അനുമതി ഏഴിന്മേല്‍ കുര്‍ബാനയ്ക്ക് മാത്രമെന്ന് യൂത്ത് അസോസിയേഷന്‍

 

പിറവം: ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ മധ്യസ്ഥതയില്‍ കൂടിയ യോഗത്തില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്, മാര്‍ ഇഗ്‌നാത്തിയോസ് സണ്‍ഡെ സ്‌കൂള്‍ മൈതാനിയില്‍ ഏഴിന്മേല്‍ കുര്‍ബാന നടത്താന്‍ മാത്രമെ അനുമതി നല്‍കിയിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മീഡിയേന്‍ സെല്ലിന്റെ ഉത്തരവില്‍ ഇല്ലാത്ത പ്രഖ്യാപനങ്ങളോ ശുശ്രൂഷകളോ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചാല്‍ യൂത്ത് അസോസിയേഷന്‍ അത് തടയുമെന്ന് സെക്രട്ടറി സിനോള്‍ വി. സാജു , കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.മെയ് 12ന് സണ്‍ഡെ സ്‌കൂള്‍ മൈതാനിയില്‍ ഏഴിന്മേല്‍ കുര്‍ബാന നടത്താനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.യാക്കോബായ സഭ  കഴിഞ്ഞ 14ന് വലിയപള്ളി മൈതാനിയില്‍ വി. ഏഴിന്മേല്‍ കുര്‍ബാന നടത്തിയാണ് വലിയപള്ളിയെ രാജാധി രാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലായി പ്രഖ്യാപിച്ചത്

No comments:

Post a Comment