യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 4 May 2012

മൂവാറ്റുപുഴ അരമന വിട്ടുകിട്ടാന്‍ യാക്കോബായ സഭയുടെ പ്രാര്‍ഥനാ യജ്ഞം


മൂവാറ്റുപുഴ: യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂവാറ്റുപുഴ അരമന വിട്ടുകിട്ടണമെന്ന് സഭാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൂവാറ്റുപുഴ അരമനപ്പടിയില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാര്‍ , വൈദികര്‍, പള്ളി ഭരണസമിതിയംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാര്‍ഥനാ യജ്ഞം നടത്തും. അരമനയില്‍ ഇപ്പോള്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. സഭയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത സഭയുടെ സ്വത്ത് അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നത് ശരിയല്ല. യാക്കോബായ സഭയുടെ ശ്രേഷ്ഠകാതോലിക്കയായിരുന്ന ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ താമസിച്ച് സഭാ ശുശ്രൂഷകള്‍ നടത്തിയ അമരനയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത ഒഴിഞ്ഞുപോകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അഭി.മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഫാ. മാത്യു ഓമ്പാളയില്‍, ഫാ. എല്‍ദോസ് കക്കാട്ടില്‍, കമാന്‍ഡര്‍ സി.കെ ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment