മൂവാറ്റുപുഴ അരമന വിട്ടുകിട്ടാന്‍ യാക്കോബായ സഭയുടെ പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു
മൂവാറ്റുപുഴ: യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂവാറ്റുപുഴ അരമന വിട്ടുകിട്ടണമെന്ന് ഇന്ന് രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൂവാറ്റുപുഴ അരമനപ്പടിയില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാര്‍ , വൈദികര്‍, പള്ളി ഭരണസമിതിയംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു. അരമനയില്‍ ഇപ്പോള്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. സഭയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത സഭയുടെ സ്വത്ത് അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നത് ശരിയല്ല. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായിരുന്ന ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ താമസിച്ച് സഭാ ശുശ്രൂഷകള്‍ നടത്തിയ അമരനയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത ഒഴിഞ്ഞുപോകണമെന്നും ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആവശ്യപെട്ടു.
No comments:
Post a Comment