യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 4 May 2012

മുഖ്യമന്ത്രി നിഷ്‌പക്ഷ തീരുമാനമെടുത്തില്ലെങ്കില്‍ സഭ ഇടപെടും-ശ്രേഷ്ഠ ബാവ



മൂവാറ്റുപുഴ: നിഷ്പക്ഷ തിരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കില്‍ പ്രശ്‌നങ്ങളില്‍ സഭയ്ക്കിടപെടേണ്ടിവരുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.

മൂവാറ്റുപുഴ സെന്റ് തോമസ് അരമനയും ദേവാലയവും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നടത്തിയ പ്രാര്‍ത്ഥനായജ്ഞത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. സഭാകാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭാനേതൃത്വമാണ്.

അതിനനുസരിച്ച് നിഷ്പക്ഷമായ തീരുമാനമെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇത് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും.

മൂവാറ്റുപുഴ അരമന അതിന്റെ യഥാര്‍ത്ഥ അവകാശികളായ യാക്കോബായ സഭയ്ക്ക് നല്കുന്നതിനു സമുദായ സ്‌നേഹികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ആലോചിച്ച് നടപടി സ്വീകരണം. മധ്യസ്ഥ ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചകള്‍ക്കും യാക്കോബായ സഭ തയ്യറാണ്. യഥാര്‍ത്ഥ ഉടമസ്ഥര്‍ക്കു മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമുള്ളൂ. പള്ളിയിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്നത് അതിന്റെ ഉടമസ്ഥരുടെ നിശ്ചയ പ്രകാരമായിരിക്കണമെന്നും കാവല്‍ക്കാരുടെ നിശ്ചയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ദൈവനീതിയല്ലെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. മൂവാറ്റുപുഴ അരമന വിട്ടുകിട്ടുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്നും അതിനുവേണ്ടി തല്ലു കൊള്ളാന്‍ വരെ തയ്യാറാണെന്നും ബാവ വ്യക്തമാക്കി

No comments:

Post a Comment