

മാമാലശ്ശേരി:മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലാഭിക്കണ മേന്നാവശ്യപെട്ടു ഇടവകയിലെ ഭൂരിഭാഗം വരുന്ന യാക്കോബായ വിശ്വാസികള്‍ പള്ളിയ്ക്ക് മുന്‍പില്‍ നടത്തിവരുന്ന പ്രാര്‍ത്ഥനായെഞ്ഞ്ജം 50 ദിവസം പിന്നിട്ടു. പള്ളിയില്‍ നടത്തിയ വിശദ്ധീകരണ യോഗത്തില്‍ വികാരി ഫാ.വര്‍ഗീസ് പുല്യട്ടേല്‍ അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കാതോലിയ്ക്കാബാവ മുഖ്യ പ്രഭാഷണം നടത്തി.യാക്കോബായ സഭയ്ക്കുണ്ടായിരുന്ന ആരാധനാ സ്വാതന്ദ്ര്യം പുനസ്ഥാപിച്ചു കിട്ടുന്നത് വരെ ഈ സഹന സമരം തുടരുകതെന്നെ ചെയ്യുമെന്ന് ശ്രേഷ്ഠ കാതോലിയ്ക്കാബാവ പറഞ്ഞു.പുത്തന്‍ പുരക്കല്‍ കുര്യാക്കോസിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം സത്യസന്ധമായി അന്വേഷിക്കണമെന്നും ബാവ പറഞ്ഞു. അക്രമങ്ങളിലൂടെയും കയ്യെറ്റങ്ങളിലൂടെയും പള്ളികള്‍ പിടിചെടുക്കാം എന്ന മെത്രാന്‍ കക്ഷികളുടെ മോഹം വെറും വ്യാമോഹം മാത്രമാണ്. അതിക്രമിച്ചു കയറാന്‍ വന്ന മെത്രാന്‍ കക്ഷി വൈദീക സെക്രട്ടറിക്ക് സംരക്ഷണം കൊടുക്കുന്ന പോലീസിനെയാണ് മാമാലശ്ശേരിയില്‍ കണ്ടത്.കയ്യേറ്റം തടഞ്ഞ യാക്കോബായ വിശ്വാസികളുടെ പേരില്‍ കള്ള കേസുകള്‍ എടുത്തു പീഡിപ്പിക്കുന്ന സമീപനവും തുടരുന്നു.നാമ മാത്രമായ മെത്രാന്‍ കക്ഷിക്ക് വേണ്ടി മാമാലശ്ശേരിയില്‍ പോലീസ് ആണ് പ്രവര്‍ത്തിക്കുന്നത്.ഇത് ഇനിയും കണ്ടു നില്‍ക്കാന്‍ സഭയ്ക്കാവില്ല. ശക്തമായ സമര പരിപാടികള്‍ നടത്തുവാന്‍ സഭ നിര്‍ബന്ധിതമാകുമെന്നു ശ്രേഷ്ഠ ബാവ പറഞ്ഞു. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത, അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത, അഭി.മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത എന്നിവരും പ്രസംഗിച്ചു. തുടര്‍ന്ന് വിശ്വാസികള്‍ പള്ളി നടയില്‍ മെഴുകുതിരികള്‍ തെളിയിച്ചു പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
No comments:
Post a Comment