യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 20 July 2012

ശ്രേഷ്ഠബാവായുടെ 84-ാം ജന്മദിനാഘോഷം



കോതമംഗലം: ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടനിറവില്‍ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 84-ാം ജന്മദിനം ആഘോഷിച്ചു. അങ്കമാലി ഭദ്രാസന അടിസ്ഥാനത്തിലുള്ള ആഘോഷച്ചടങ്ങ് കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലാണ് സംഘടിപ്പിച്ചത്. ഭദ്രാസന സെക്രട്ടറി പൗലോസ് കാട്ടുചിറ കോറെപ്പിസ്‌കോപ്പ അനുമോദന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ ബാവ കേക്കുമുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ശതാഭിഷിക്തനായ ശ്രേഷ്ഠ ബാവായ്ക്ക് ജന്മദിന ആശംസകള്‍ അര്‍പ്പിച്ചു. കോറെപ്പിസ്‌കോപ്പമാരായ ബേബി ജോണ്‍ ഐക്കാട്ടുതറ, മാത്യു കെ. കൊറ്റാലില്‍, ജോര്‍ജ് പോള്‍ ഓലപ്പുര, വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ബേബി പാണ്ടാലില്‍, ഫാ. ബെല്‍ത്ത് എസ്. കുരുവിള, ഫാ. മത്തായി കീപ്പനശ്ശേരില്‍, ഫാ. വര്‍ഗീസ് തെക്കേക്കര, ഫാ. കുര്യാക്കോസ് മാണിയാട്ട് എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment