യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 29 July 2012

Prarthana Yanjam of struggle for the freedom of worship at Mammalessery Mor Michayel Jacobite Syrian Orthodox Church on 75th day


മാമലശേരി മോര് മീഖായേല് യാക്കോബായ സുറിയാനി പള്ളിയില് നടത്തിവരുന്ന പ്രാര്ത്ഥനയജ്ഞം 75 ദിവസം പിന്നിട്ടിട്ടും അധികാരികള് മൗനം പാലിക്കുന്നു. സത്യവിശ്വാസം നിലനിര്ത്തുവാന് യാക്കോബായ സുറിയാനി സഭാ അംഗങ്ങള് പ്രത്യേകാല് മാമലശേരി ഇടവകക്കാര് മഴയും വെയലും സഹിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ പള്ളിയോടു ചേര്ന്ന് ഒരുക്കിയ പന്തലില് ഒരുമിച്ചു കൂടി ദൈവതിരുമുന്പാകെ പ്രാര്ത്ഥന നടത്തുമ്പോള്. ഇവിടെ എന്ത് നടക്കുന്നു എന്ന് പോലും തിരിഞ്ഞു നോക്കുവാന് ഒരു അധികാരികളും തയ്യാറാകുന്നില്ല.കൂടാതെ മറുവിഭാഗം രാമമംഗലം പോലീസ് സ്റ്റേഷന് ഉപരോധിച്ചപ്പോള് ഐ. ജി ഉള്പടെ ഉന്നത ഉദ്ധ്യോഗസ്ഥര് ഓടി എത്തി അവരുടെ ആവശ്യങ്ങള് നടപ്പിലാക്കുവാന് ശ്രമിക്കുന്നു. സത്യവിശ്വാസം പഠിപികേണ്ട രണ്ടു വൈദീകര് ലാഭ ചിന്തയോടെ മറുവിഭാഗത്തിന്റെ കൂടെ കൂടി 750 ഓളം ഇടവകക്കാര് ഉള്ള ഈ ഇടവകയിലെ 700 ഓളം വരുന്ന സത്യാ സുറിയാനി സഭയുടെ മക്കളെ വഞ്ചിക്കുകയും, തങ്ങളുടെ പൂര്വ്വ പിതകന്മാര് പടുത്തുയര്ത്തിയ പള്ളിയില് കയറി ആരാധനാ നടത്തുവാന് ഉള്ള സ്വാതന്ത്ര്യം നിഷേദിക്കുകയും ചെയുന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി ജോലി ചെയുന്ന ഇവിടുത്തെ സാധരനകാരായ ഭുരിഭാഗം വരുന്ന ഇടവകകര്ക്ക് പ്രാര്ത്ഥന അല്ലാതെ മറ്റൊരു മാര്ഗവും ഇല്ല. നിതി നട്പാക്കുന്നത് വരെ അവര് പോരാടും ഒപ്പം സത്യാ സുറിയാനി സഭയുടെ എല്ലാ വിശ്വാസികളും കൂട്ടമായി പ്രാര്ത്ഥിക്കാം.

No comments:

Post a Comment