യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 24 August 2012

പാത്രിയര്‍ക്കാ കാര്യാലയം ബെയ്‌റൂട്ടിലേക്ക്‌; ആഗോള സുന്നഹദോസ്‌ 11 ന്



കൊച്ചി: സിറിയയിലെ രാഷ്‌ട്രീയ പ്രതിസന്ധി സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്താനും സുപ്രധാന തീരുമാനമെടുക്കാനും അടുത്തമാസം 11 നു ലെബനനിലെ ബെയ്‌റൂട്ടില്‍ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ്‌ ചേരും. സഭയുടെ ദമാസ്‌കസിലെ സഭാകാര്യാലയം തല്‍ക്കാലം ബെയ്‌റൂട്ടിലേക്കു മാറ്റുന്ന കാര്യം സിനഡ്‌ പരിഗണിക്കും. ബെയ്‌റൂട്ടിലെ അച്ചാനെയിലെ അരമനയിലാണ്‌ കുറച്ചുനാളായി പാത്രിയര്‍ക്കാ കാര്യാലയം പ്രവര്‍ത്തിക്കുന്നത്‌. ചികില്‍സ കഴിഞ്ഞു മടങ്ങുന്ന പാത്രിയര്‍ക്കീസ്‌ ബാവ ദമാസ്‌കസിലേക്കു പോകുന്നില്ല. തന്റെ മുന്‍ഗാമി യാക്കൂബ്‌ തൃതീയന്‍ താമസിച്ചിരുന്ന ബെയ്‌റൂട്ടിലെ ആസ്‌ഥാനത്തേക്കാവും മടക്കം. 1978 ലാണ്‌ അവിടെനിന്നു ദമാസ്‌കസിലേക്ക്‌ ആസ്‌ഥാനം മാറ്റിയത്‌. വി. ദൈവമാതാവിന്റെ ഇടക്കെട്ട്‌ (സൂനോറോ) സ്‌ഥാപിച്ചിട്ടുള്ള ഹോംസിലെ പുരാതനമായ ആശ്രമം അക്രമികള്‍ തകര്‍ത്തു. ഒരുവര്‍ഷം മുമ്പ്‌ ഇടക്കെട്ട്‌ മാറ്റിയതിനാല്‍ നഷ്‌ടപ്പെട്ടില്ല. ആലപ്പോയിലെ പള്ളിക്കും അരമനയ്‌ക്കും കേടുപാടുണ്ട്‌. സുറിയാനി ക്രിസ്‌ത്യാനികളുടെ 400 ല്‍പരം വീടുകള്‍ തകര്‍ത്ത്‌ കൊള്ള നടത്തിയതായാണു റിപ്പോര്‍ട്ട്‌. നിരവധി സുറിയാനി ക്രിസ്‌ത്യാനികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിക്കഴിഞ്ഞു. സിറിയന്‍ ഭരണകൂടം ബാവയോടു മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

No comments:

Post a Comment