യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 3 August 2012

പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളും വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശുനോയോ നോമ്പാചരണവും



പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും. പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര 5ന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും. 10 ന്‌രാവിലെ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന ,കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും. തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ യുവജന വിദ്യാര്‍ഥി ദിനം,കുടുംബദിനം,വനിതാദിനം,സീനിയേഴ്‌സ് ഡേ എന്നിവ ആചരിക്കും.ശ്രി അജേഷ് (EKSAT) , സിസ്റ്റര്‍ ഗോന്‍സാഗ ,ഡോ. ടി ഓ പൗലോസ്‌ , അട്വ്‌ ചാര്‍ള്ളി പോള്‍ , തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 14 ന്‌ ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന 15ന്‌ വി.അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന്‌ എരുമേലി കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും. വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ k.k ഏലിയാസ് ,ഐസക് , ജനറല്‍ കണ്‍വീനറായി m.k വര്‍ഗീസിന്റെയും , പ്രോഗ്രാം സാബു വര്‍ഗീസ്‌, പബ്ലിസിറ്റി ജിബു-ഐസക്ക്‌, വിളംബരജാഥ എം.പി. തോമസ്‌ (യൂത്ത് അസോസിയേഷന്‍ സെക്രട്ടറി) , ഫുഡ്‌ t.vവര്‍ഗിസ്‌, റിസപ്‌ഷന്‍ k.p ബേബി , ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ എ.എം.പൗലോസ്‌, എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു.

No comments:

Post a Comment