യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 6 August 2012

കൊല്ലം ഭദ്രാസന സണ്‍ഡേ സ്കൂള്‍ അധ്യാപക സെമിനാര്‍ കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വെച്ച് നടത്തപെട്ടു


കൊല്ലം :കൊല്ലം ഭദ്രാസന സണ്‍ഡേ സ്കൂള്‍ അധ്യാപക സെമിനാര്‍ കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വെച്ച് നടത്തപെട്ടു.യോഗം ഇടവക വികാരി റെവ് ഫാ റോയ്‌ ജോര്‍ജ് കട്ടച്ചിറ ഉത്ഘാടനം ചെയ്തു .സണ്‍‌ഡേ സ്കൂള്‍ അഖില മലങ്കര സെക്രട്ടറി ശ്രി പി വി ഏലിയാസ്‌,സണ്‍‌ഡേ സ്കൂള്‍ കൊല്ലം ഭദ്രാസന വൈസ് പ്രസിഡന്റ്‌ റെവ് ഫാ ഗീവര്‍ഗ്ഗീസ് ബ്ലാഹെത്‌,കൊല്ലം ഭദ്രാസന ഡയറക്ടര്‍ റെവ് ഫാ സാബു സാമുവേല്‍,കൊല്ലം ഭദ്രാസന സെക്രട്ടറി ശ്രി രാജന്‍കുട്ടി കാനാവില്‍,ഡോ നെല്‍സണ്‍ പി എബ്രഹാം തുടങ്ങിയവര്‍ സെമിനാറിനു നേതൃത്വം നല്‍കി.

No comments:

Post a Comment