യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 6 September 2012

മണര്‍കാട് പള്ളിയില്‍ റാസ നാളെ വ്രതശുദ്ധിയോടെ അനുഗ്രഹം തേടി ഭക്തജനപ്രവാഹം


മണര്‍കാട് പള്ളിയില്‍ റാസ നാളെ വ്രതശുദ്ധിയോടെ അനുഗ്രഹം തേടി ഭക്തജനപ്രവാഹം
മണര്‍കാട്: വ്രതാനുഷ്ഠാനത്തോടെ നോമ്പ്‌നോറ്റ് പള്ളിയിലിരിക്കുന്ന ഭക്തര്‍... അനുഗ്രഹം തേടി പ്രാര്‍ത്ഥനകളും നേര്‍ച്ചകാഴ്ചകളുമായി വിദൂരങ്ങളില്‍ നിന്നുപോലുമെത്തുന്ന ആയിരങ്ങള്‍... മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പാചരണം നാലുദിവസം പിന്നിടുമ്പോള്‍ വിശ്വാസികള്‍ക്കൊപ്പം നാടിനും ഇത് ധന്യ മുഹൂര്‍ത്തം. ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്ന് കരുതുന്ന ആധ്യാത്മികഘോഷയാത്രയായ മണര്‍കാട് പള്ളി 'റാസ' വ്യാഴാഴ്ച നടക്കും. വാദ്യമേളങ്ങളും നൂറുകണക്കിന് മുത്തുക്കുടകളും 'റാസ'യില്‍ അണിനിരക്കും. കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച മെഴുകുതിരികളും നിലവിളക്കുമായി ഗ്രാമം 'റാസ'യെ എതിരേല്‍ക്കും. എട്ടുനോമ്പില്‍ പങ്കെടുക്കുന്നതിന് പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി ഇറാക്കിലെ മൂസല്‍ ആര്‍ച്ച് ബിഷപ്പ് ഗ്രിഗോറിയോസ് സലീബാ ശമവൂന്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തി.ഉച്ചയ്ക്ക് 2ന് നടക്കുന്ന പൊതുസമ്മേളനം യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ വലിയപള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ സിംഹാസനപള്ളികളുടെ സഹായമെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ. പൗലൂസ് പാറേക്കര കോര്‍-എപ്പിസ് കോപ്പ, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോര്‍ജ് പി. ജേക്കബ്, ഫാ. മാത്യൂസ് മണവത്ത്, ഫാ. ടിജു വര്‍ഗീസ് എന്നിവര്‍ ധ്യാനം നയിച്ചു.മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാ പ്രാര്‍ത്ഥന എന്നിവയും നടത്തും.

No comments:

Post a Comment