യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 16 September 2012

കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍



മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയുടെ ഓമല്ലൂര്‍ ബാവയുടെ നാമത്തില്‍ പള്ളിത്താഴത്ത് പുതുക്കിപ്പണിത കുരിശുപള്ളിയുടെ കൂദാശ, ബാവയുടെ തിരുശേഷിപ്പ് സ്ഥാപനം തുടങ്ങിയവ ആരംഭിച്ചു.കുരിശുപള്ളിയില്‍ ശനിയാഴ്ച രാവിലെ 8.30ന് കുര്‍ബാന, പ്രസംഗം ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ്, തുടര്‍ന്ന് പ്രദക്ഷിണം. നേര്‍ച്ചസദ്യ എന്നിവ നടക്കും. ഞായറാഴ്ച പള്ളിയില്‍ രാവിലെ 8.15ന് കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുശേഷിപ്പ് സ്ഥാപനവും പ്രസംഗവും നടത്തും.

No comments:

Post a Comment