യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 22 September 2012

കണ്ടനാട് ഭദ്രാസന കൌണ്‍സില്‍ പൊതുയോഗം



കണ്ടനാട് ഭദ്രാസന കൌണ്‍സില്‍ പൊതുയോഗം ചെമ്പ് സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപോലിത്ത അഭി.മാത്യൂസ് മാര്‍ ഈവനിയോസ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം : യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസന കൌന്‍ സിലിന്റെ വാര്‍ഷിക പൊതു യോഗം ചെമ്പ് സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപ്പോലിത്ത ബി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി വന്ദ്യ തോമസ്‌ പനിച്ചിയില്‍ കോര്‍ എപ്പിസ്ക്കോപ്പ അഭി ഇടവക മേത്രാപ്പ്ലിത്തയുടെ കല്‍പ്പന വായിച്ചു. ചെമ്പു സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളി വികാരി റവ.ഫാ ജോണ്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് വന്ദ്യ ജോര്‍ജ് ചാലപ്പുറം കോര്‍ എപ്പിസ്ക്കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു. മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണ മെന്നാവശ്യപെട്ടു ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനാ യെഞ്ഞ്ജത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം വന്ദ്യ തോമസ്‌ കുപ്പമല കോര്‍ എപ്പിസ്ക്കോപ്പ അവതരിപ്പിച്ചു. കണ്ണ്യട്ട് നിരപ്പ്, കോലഞ്ചേരി, മാമാലശ്ശേരി, മണ്ണത്തൂര്‍,വെട്ടിത്തറ,ഞാറക്കാട്, പെരിയാംമ്പ്ര എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രമേയം വന്ദ്യ കുര്യന്‍ കോര്‍ എപ്പിസ്ക്കോപ്പ അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു യോഗം ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.കോലഞ്ചേരി,കണ്ണ്യട്ട് നിരപ്പ്,മാമാലശ്ശേരി പള്ളികളിലെ വിശ്വാസികള്‍ അനുഭവിക്കുന്ന കഷ്ടതകളില്‍ എല്ലാ പള്ളികളുടെയും കരുതല്‍ വേണമെന്ന് അഭി മെത്രാപ്പോലിത്ത പറഞ്ഞു. ഇനിയും സഭയ്ക്ക് നോക്കി നില്‍ക്കുവാന്‍ കഴിയുകയില്ല. വരും ദിവസങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ സഭ നടത്തും. എല്ലാ വിശ്വാസികളും ഒരുങ്ങിയിരിക്കണമെന്നും അഭി. മെത്രാപോലിത്ത പറഞ്ഞു. സഭ വൈദീക ട്രസ്റ്റിയായി തെരഞ്ഞെടുക്കപെട്ട വന്ദ്യ പൂവന്തുറ തോമസ്‌ കോര്‍ എപ്പിസ്ക്കൊപ്പയെയും, സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനെയും യോഗത്തില്‍ അനുമോദിച്ചു. ഭദ്രാസന സെക്രട്ടറി വന്ദ്യ തോമസ്‌ പനിച്ചിയില്‍ കോര്‍ എപ്പിസ്ക്കോപ്പ ഭദ്രാസനത്തിന്റെ പുരസ്ക്കാരം വന്ദ്യ പൂവന്തുറ തോമസ്‌ കോര്‍ എപ്പിസ്ക്കൊപ്പയ്ക്ക് നല്‍കി. ജോ. സെക്രട്ടറി കെ എ തോമസ്‌ സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന് പുരസ്കാരം നല്‍കി. തുടര്‍ന്ന് കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നു.വന്ദ്യ തോമസ്‌ പനിച്ചിയില്‍ കോര്‍ എപ്പിസ്കോപ്പ ഭദ്രാസന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപെട്ടു.പോള്‍ വി തോമസ്‌ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപെട്ടു. കൂടാതെ 21 അംഗ കൌണ്‍സില്‍ മെമ്പര്‍മാരെയും തെരഞ്ഞെടുത്തു.

No comments:

Post a Comment