ബ്രിസ് റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി യില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബ സംഗമവും, ഭക്ത സംഘടന വാര്‍ഷികവും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിസ് റ്റോള്‍: ബ്രിസ് റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി യില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബ സംഗമവും, ഭക്ത സംഘടന വാര്‍ഷികവും ബ്രിസ് റ്റോള്‍ ഹൊര്‍ഫില്‍ഡില്‍, ഫില്‍ട്ടന്‍ റോഡിലുള്ള സെന്‍റ് ഗ്രിഗറി ദി ഗ്രേറ്റ് ചര്‍ച്ചില്‍ (St.Gregory the Great Church, Filton Road, Horfield,BS7 OPD,Bristol). വച്ച് സെപ്റ്റംബര്‍ 8 , തിയതി ശേനിയഴ്ച നടത്തപ്പെടുന്നു, ശേനിയഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി - ഫാ. തോമസ് പുതിയാമഠം പതാക ഉയര്‍ത്തുന്നതോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് പ്രഭാത നമസ്കാരവും,വി.കുര്‍ബ്ബാനയും ,മദ്ധ്യസ്ഥപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമു ത്ത്, തുടര്‍ന്ന് സണ്‍ഡേസ്കൂള്‍, വനിതാ സമാജം ,യുത്ത് അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാ - കായിക പരിപാടികളും ചര്‍ച്ചകളും ക്ലാസ്സുകളും ഉണ്ടായിരിക്കുംതുടര്‍ന്ന് ചേരുന്ന സമാപന സമ്മേളനത്തില്‍ സണ്‍ഡേസ്കൂള്‍, കുട്ടികള്‍ക്കുള്ള സമ്മാനദാനം നടത്തുന്നതാണ്, വൈകുന്നേരം സന്ധ്യ പ്രാര്‍ഥാനയോടു കൂടി പരിപടികള്‍ സമാപിക്കും.പരിപാടികള്‍ക്ക് ഇടവക വികാരി - ഫാ. തോമസ് പുതിയാമഠം, കണ്‍വിനര്മാരായ വറുഗീസ് ജേക്കബ്.- തങ്കച്ചന്‍, എന്നിവരും ഭരണ സമിതിയും നേതൃത്വം നല്‍കുന്നു.
No comments:
Post a Comment