യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 8 September 2012

വെട്ടിത്തറ മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി സെക്രെട്ടറിയെ വാഹനമിടിച്ചു വധിക്കാന്‍ ശ്രമം



വെട്ടിത്തറ: വെട്ടിത്തറ മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി സെക്രെട്ടറിയും ഭദ്രാസന യൂത്ത് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയും ആയ ജയ്‌ തോമസ്‌ തെക്കേകാക്കനാട്ടില്‍ (39) നെയാണ് ഓര്‍ത്തഡോക്സ്‌ വിഭാഗം വാഹനമിടിച്ചു വധിക്കാന്‍ ശ്രമിച്ചത്‌. പള്ളിയുടെ വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയ് തോമസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടവക വികാരിയും യൂത്ത്‌ അസോസിയേഷന്‍ ഭദ്രാസന വൈസ് പ്രസിഡന്റുമായ റെവ.ഫാ. എല്‍ദോസ് കക്കാടന്‍ അച്ചന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്, ഭദ്രാസന യൂത്ത്‌ അസോ. സെക്രട്ടറി സിനോള്‍ വി. സാജു, MJSSA ട്രെഷറാര്‍ എം. ജെ. മര്‍ക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബിജു വര്‍ഗീസ്, ഭദ്രാസന യൂത്ത്‌ അസോ. കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്, സിബി വര്‍ഗീസ് എന്നിവര്‍ പ്രധിഷേധം രേഖപ്പെടുത്തി. യാക്കോബായ വിശ്വാസികള്‍ക്ക് നേരെ തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപെട്ടു.

No comments:

Post a Comment