വയനാട്:സുല്‍ത്താന്‍ബത്തേരി_ സെന്റ്‌മേരീസ് യാക്കോബായ സുനോറൊ പള്ളിയില്‍ എട്ടുനോമ്പിന് സമാപനം കുറിച്ച് പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. എട്ടുദിവസത്തെ വചനശുശ്രൂഷയ്ക്ക് മൂവാറ്റുപുഴ സെന്റ് പോള്‍സ് പ്രെയര്‍ ഫെലോഷിപ്പ് നേതൃത്വം നല്‍കി. പെരുന്നാള്‍ ദിനമായ ശനിയാഴ്ച രവിലെ 9-ന് വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബാനയ്ക്ക് ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്റെയും സന്ദേശമാണ് നോമ്പ് നല്കുന്നതെങ്കില്‍ അതിനെ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി മാതൃക കാട്ടുകയാണ് ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറൊ പള്ളിഇടവകാംഗങ്ങള്‍. എട്ടുദിവസത്തെ നോമ്പിലൂടെ ലഭിച്ച ആത്മീയ ചൈതന്യത്തില്‍ മരണശേഷം കണ്ണുകള്‍ ദാനംചെയ്യാനാണ് ഇവരുടെ തീരുമാനം. പരിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ദിനമായ ശനിയാഴ്ച ആദ്യപടിയെന്നോണം നൂറിലധികം ഇടവകാംഗങ്ങള്‍ നേത്രദാനസമ്മതപത്രത്തില്‍ ഒപ്പിട്ടു. വരുംദിവസങ്ങളില്‍ മുഴുവന്‍ ഇടവകാംഗങ്ങളുടെയും സമ്മതപത്രം ഒപ്പിട്ടുവാങ്ങാനുള്ള ശ്രമത്തിലാണ് ഇടവകനേതൃത്വം. നോമ്പ് ദിനങ്ങളില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഐ ഡൊണേഷന്‍ ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനത്തിനും ഇടവകയില്‍ തുടക്കംകുറിച്ചു. പെരുന്നാള്‍ശുശ്രൂഷകള്‍ക്കു ശേഷം നടന്ന സമ്മേളനത്തില്‍ ഇടവകാംഗങ്ങളുടെ സമ്മതപത്രം ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ്, നേത്രദാന പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന ജ്യോതിര്‍ഗമയ പ്രസ്ഥാനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജിന് കൈമാറി. ഇടവക വികാരിയ ഫാദര്‍ ജോസഫ് പള്ളിപ്പാട്ട്, സഹവികാരി ഫാദര്‍ ബിനോയ് കുന്നത്ത്, ഫാദര്‍ മാത്യൂസ് പുതുശ്ശേരി, ഫാദര്‍ ഗീവര്‍ഗീസ് മേലേത്ത്, ഫാദര്‍ ഗീവര്‍ഗീസ് കാട്ടുചിറ, ഫാദര്‍ അനില്‍ കൊമരിക്കല്‍, ടി.പി. ഷിജു താമരച്ചാലില്‍, ഒ.എം. ജോര്‍ജ് ഓലപ്പുരക്കല്‍, സാനു പോള്‍ജോര്‍ജ് തേനുങ്കല്‍, അഡ്വ. ജോസ് വി. തണ്ണിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശിര്‍വാദത്തിനും പൊതുസദ്യയ്ക്കും ശേഷം പെരുന്നാള്‍ സമാപിച്ചു. വികാരി ഫാ. ജോസഫ് പള്ളിപ്പാട്, സഹ. വികാരി ഫാ. ബിനോയ് കുന്നത്ത്, ട്രസ്റ്റി ടി.പി. ഷിജു താമരച്ചാലില്‍, സെക്രട്ടറി പി.വി. വര്‍ഗീസ് പൂവത്തുംവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആശിര്‍വാദത്തിനും പൊതുസദ്യയ്ക്കും ശേഷം പെരുന്നാള്‍ സമാപിച്ചു. വികാരി ഫാ. ജോസഫ് പള്ളിപ്പാട്, സഹ. വികാരി ഫാ. ബിനോയ് കുന്നത്ത്, ട്രസ്റ്റി ടി.പി. ഷിജു താമരച്ചാലില്‍, സെക്രട്ടറി പി.വി. വര്‍ഗീസ് പൂവത്തുംവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment