
കൊച്ചി: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസ സമരത്തിന്. തര്‍ക്കമുള്ള പള്ളികളിലെ പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരത്തിനു തയാറെടുക്കുന്നത്. തര്‍ക്കമുള്ള പള്ളികളില്‍ ഭൂരിപക്ഷത്തെ പുറത്താക്കി, ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശം നല്‍കാന്‍ സര്‍ക്കാരും അധികാരികളും ശ്രമിക്കുകയാണെന്ന് യാക്കോബായ വിഭാഗം ആരോപിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിന് സഭാപ്രതിനിധി സംഘം സമയം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുവദിച്ചിട്ടില്ല. പള്ളി പ്രശ്‌നം തീര്‍ക്കുന്നതിന് ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള അഞ്ചംഗ സഭാ കമ്മിഷന്‍ നാളെ മുഖ്യമന്ത്രിയെ കാണും. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ കടുത്ത നടപടിയിലേക്കു പോകുന്നതിന്റെ സൂചനയാണു കാണുന്നത്. വരുംദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ ശക്‌തമായ പ്രതിഷേധം ഉണ്ടായേക്കും.യാക്കോബായ വിശ്വാസികള്‍ ബഹുഭൂരിപക്ഷമുള്ള മാമലശേരി പള്ളിയില്‍ മറുവിഭാഗത്തെ മാത്രം പള്ളിയില്‍ കയറ്റി കുര്‍ബാന ചൊല്ലിച്ചത് പോലീസ് സംരക്ഷണയിലാണ്. ഈസമയം ബഹുഭൂരിപക്ഷംവരുന്ന വിശ്വാസികള്‍ പള്ളിക്കു വെളിയില്‍ കുര്‍ബാന നടത്തേണ്ടിവന്നു.
പൂട്ടിക്കിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കണം - ഭക്തസംഘടനാ യോഗം
കോലഞ്ചേരി: സഭാതര്‍ക്കംമൂലം പൂട്ടിക്കിടക്കുന്ന കോലഞ്ചേരി, മാമലശ്ശേരി, വെട്ടിത്തറ, കണ്യാട്ടുനിരപ്പ്, മണ്ണത്തൂര്‍ തുടങ്ങിയ പള്ളികള്‍ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യമുയര്‍ന്നു. കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടന്ന പള്ളി മാനേജിങ് കമ്മിറ്റിയുടേയും ഭക്തസംഘടനകളുടേയും സംയുക്ത യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫാ. പ്രിന്‍സ് മണ്ണത്തൂരിന്റെ അധ്യക്ഷതയില്‍ വികാരി ഫാ. ഏലിയാസ് കാപ്പുംകുഴി ഉദ്ഘാടനം ചെയ്തു. ഫാ. ബേബി മാനാത്ത്, സ്ലീബ ഐക്കരക്കുന്നത്ത്, കെ.എസ്.വര്‍ഗീസ്, ബാബുപോള്‍, ജോണി മനിച്ചേരി, ബാവച്ചന്‍ കൊടിയമ്പാറയില്‍, വി.എ.തങ്കച്ചന്‍, ജെയ്‌സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment