യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 11 October 2012

Holy Father will visit Mamalasery and bless the parish on His Holiness's forthcoming Apostolic Visit to Malankara - Catholicose


മാമലശേരി: യാക്കോബായ സഭയിലെ വൈദീകന്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കാതെ മാമലശേരി മാര്‍ മിഖായേല്‍ പളളിയില്‍ ആരാധനാസ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കുകയില്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഉടന്‍ തന്നെ മലങ്കര സന്ദര്‍ശിക്കുമെന്നും അപ്പോള്‍ മാമാലശ്ശേരിയില്‍ എഴുന്നുള്ളി വന്നു ഇടവകയെ അനുഗ്രഹിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പറഞ്ഞു.ഈ സര്‍ക്കാരിന്റെ കാലത്ത് സഭയ്ക്ക് നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലന്നും,ദൈവത്തില്‍ മാത്രം ആശ്രയിച്ചു ഇടവക ജനം മുന്നോട്ടു പോകണമെന്നും ബാവ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

No comments:

Post a Comment