യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 9 December 2012

കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കുടുംബസംഗംമം നടത്തപെട്ടു



View Photos
കോലഞ്ചേരി: കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കുടുംബസംഗംമം നടത്തപെട്ടു. അഭിവന്ദ്യ ഇടവക മെത്രാപോലീത്ത ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ് ഉത്ഘാടനം ചെയ്തു.ചാപലിന്‍റെ website പ്രകാശനവും charitable trust ഉത്ഘാടനവും അഭിവന്ദ്യ തിരുമേനിയാല്‍ നിര്‍വഹിക്കപെട്ടു. പ്രശസ്ത മനശാസ്ത്ര വിധഗ്ത Sr. Gonsalgo കുടുംബനവീകരണത്തെ പറ്റി ക്ലാസ്സ്‌ നയിച്ചു . ഫാ. ഏലിയാസ്‌ കാപ്പംകുഴി , ഫാ . സ്ലീബാ ഐകരകുന്നത്തു , ഫാ. പ്രിന്‍സ് മണ്ണത്തൂര്‍ , ഫാ. ബേബി മനാത്തു , ഫാ. പൗലോസ്‌ പുതിയാമഡത്തില്‍ , ഫാ. മാത്യൂസ്‌ ഓംബാളായില്‍ എന്നിവര്‍ ആശംസ അറിയിച്ചു . ചാപ്പല്‍ വികാരി ഫാ. ബോബി താറയാനി , ട്രസ്റി പൈലീ കക്കാട്ടുപാറ , സെക്രട്ടറി സണ്ണി വലിയതൂട്ടു , മാനേജിംഗ് കമ്മിറ്റി , യൂത്ത്‌ അസോസിയേഷന്‍ , മഹിള സമാജം എന്നിവര്‍ നേത്രത്വം നല്‍കി.

No comments:

Post a Comment