യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 25 February 2013

യാക്കോബായ യൂത്ത്‌ അസോസിയേഷന്‍റെ പ്രകൃതി പഠന ക്യാമ്പിന്‍റെ ഉത്ഘാടനം കേരള ഭക്ഷ്യ സിവില്‍സപ്ലൈസ്‌ മന്ത്രി കമാണ്ടര്‍ ശ്രി അനൂപ്‌ ജേക്കബ്‌ തിരുവനന്തപുരത്ത് നിര്‍വഹിച്ചു .

തിരുവനന്തപുരം: യാക്കോബായ യൂത്ത്‌ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ വെച്ച് നടത്തപെടുന്ന ത്രിദിന പ്രകൃതി പഠന ക്യാമ്പിന്‍റെ ഉത്ഘാടനം തിരുവന്തപുരം സെന്റ്‌ പീറ്റേര്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വച്ച് നടത്താപെട്ടു.ഉത്ഘാടന സമ്മേളനത്തില്‍ യൂത്ത്‌ അസോസിയേഷന്‍ ദേശിയ പ്രസിഡന്റ് അഭി : മാത്യൂസ്‌ മോര്‍ തേവോദോസിയോസ് മെത്രാപോലീത്ത അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ക്യാമ്പിന്‍റെ ഉത്ഘാടനം കേരള ഭക്ഷ്യ സിവില്‍സപ്ലൈസ്‌ മന്ത്രി കമാണ്ടര്‍ ശ്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു.യോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ബെസ്റ്റ്‌ അധ്യാപക കോ -ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ്‌ നേടിയ യൂത്ത്‌ അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗം ശ്രി സക്കറിയ മാത്യു നല്ലില യെ അഭി മാത്യൂസ്‌ മോര്‍ തേവോദോസിയോസ് മെത്രാപോലീത്ത ആദരിച്ചു . യോഗത്തില്‍. യൂത്ത്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രി ബിജു സ്കറിയ സ്വാഗത പ്രസംഗം നടത്തുകയുംതിരുവന്തപുരം സെന്റ്‌ പീറ്റേര്‍സ് യാകോബായ സുറിയാനി കത്തീഡ്രലിന്‍റെ വികാരി റവ ഫാ റജി മാത്യു ,ഇടുക്കി ഭദ്രാസന യൂത്ത്‌ അസോസിയേഷന്‍ കോ -ഓര്‍ഡിനേറ്റര്‍ ഡിക്കന്‍ ടിജോ മര്‍ക്കോസ്‌, ഡിക്കന്‍ ഡോ പോള്‍ സാമുവല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും .പ്രകൃതി പഠന ക്യാമ്പ്‌ അഖില മലങ്കര കോ -ഓര്‍ഡിനേറ്റര്‍ ശ്രി സക്കറിയ മാത്യു നല്ലില കൃതഞത അര്‍പ്പിക്കുകയും ചെയ്തു .

No comments:

Post a Comment