യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 12 May 2013

തട്ടിക്കൊണ്ടുപോയ ബിഷപ്പുമാര്‍ ആലപ്പോയിലുണ്ടെന്നു വിവരം

കൊച്ചി: സിറിയയില്‍ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയ രണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭാ ബിഷപ്പുമാര്‍ ആലപ്പോയിലുണ്ടെന്ന്‌ വിവരം ലഭിച്ചു. ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോ ആര്‍ച്ച്‌ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ ഇബ്രാഹിം യൂഹന്ന, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോ ബിഷപ്‌ ബൗലോസ്‌ അല്‍ യാസിജി എന്നിവര്‍ ആലപ്പോ നഗരത്തിനു വടക്കുപടിഞ്ഞാറായി ബഷ്‌കാതീന്‍ എന്ന ഗ്രാമത്തില്‍ വീട്ടുതടങ്കലിലാണെന്നാണ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തിന്‌ ഇന്നലെ ലഭിച്ച വിവരം. ലബനന്‍ മുന്‍ പ്രസിഡന്റും കാത്തേബ്‌ പാര്‍ട്ടി നേതാവുമായ അമീന്‍ ജമീന്‍ ആണ്‌ സഭാ പ്രതിനിധി സഘത്തെ വിവരം അറിയിച്ചത്‌. സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ ലബനന്‍ ആര്‍ച്ച്‌ബിഷപ്‌ മോര്‍ തെയോഫിലോസ്‌ ജോര്‍ജ്‌ സലീബ, ബെയ്‌റൂട്ട്‌ ബിഷപ്‌ മോര്‍ തെയോഫിലോസ്‌ ദാനിയേല്‍ കൊറയ, സിറിയന്‍ ലീഗ്‌ പ്രസിഡന്റ്‌ ഹബീബ്‌ എഫ്രേം എന്നിവരാണു ലബനനിലെ കാത്തേബ്‌ പാര്‍ട്ടി ആസ്‌ഥാനത്തുവച്ച്‌ അമീന്‍ ജമീനുമായി കൂടിക്കാഴ്‌ച നടത്തിയത്‌.
ഇവരുവരുടെയും ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്നു ലബനന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതായി സിറിയന്‍ നാഷണല്‍ കമ്മിഷന്റെ ഇടക്കാല അധ്യക്ഷന്‍ ജോര്‍ജ്‌ സാബ്ര മോര്‍ ജോര്‍ജ്‌ സലീബയെ അറിയിച്ചിട്ടുണ്ട്‌. മോര്‍ തെയോഫിലോസ്‌ ജോര്‍ജ്‌ സലീബ ഇന്നലെ സിറിയയിലെ പ്രതിപക്ഷപാര്‍ട്ടി നേതാവിനെ സന്ദര്‍ശിച്ച്‌ ബിഷപ്പുമാരുടെ മോചനത്തിനായി സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയവര്‍ ആരെന്നും അവരുടെ ലക്ഷ്യമെന്താണെന്നും വ്യക്‌തമല്ല. അതേസമയം, സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോയിലെ ആസ്‌ഥാനമായ മോര്‍ ഗ്രിഗോറിയോസിന്റെ അരമന കലാപകാരികള്‍ വെടിവച്ചു തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്‌. സിറിയയില്‍ കഴിഞ്ഞ ഞയറാഴ്‌ചയായിരുന്നു ഈസ്‌റ്റര്‍. പീഡാനുഭവ വാരത്തില്‍ പള്ളികളില്‍ ബിഷപ്പുമാരുടെ മോചനത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നിരുന്നു.
ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന്‌ അഭ്യര്‍ഥിച്ചു യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെകണ്ടു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നു കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിത്‌, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവര്‍ ചര്‍ച്ച നടത്തി. തുര്‍ക്കി സര്‍ക്കാരിലും ഐക്യരാഷ്‌ട്രസഭാ കാര്യാലയത്തിലും ഇന്ത്യയുടെ അഭ്യര്‍ഥന അറിയിക്കും

No comments:

Post a Comment