കോട്ടയം: ആഗോള സുറിയാനി സഭയുടെ പരമ മേലധ്യക്ഷന്‍ ഇഗ്നാത്തിയോസ്
അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫിബ്രവരി 7ന്
കേരളത്തിലെത്തും.നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന ബാവ പുത്തന്‍കുരിശ്
പാത്രിയര്‍ക്കാ സെന്ററില്‍ താമസിക്കും. 8ന് കോട്ടയത്ത്
പൊതുസ്വീകരണമുണ്ടാവും. പ്രമുഖ രാഷ്ട്രീയ-സാമുദായിക മേലധ്യക്ഷന്മാര്‍
പങ്കെടുക്കും.
14ന് മഞ്ഞിനിക്കര പെരുന്നാളില്‍ സംബന്ധിക്കും. 15ന് കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ കബറിടമുള്ള മലേക്കുരിശ് ദയറാ പള്ളി കൂദാശ ചെയ്യും.ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍െവന്‍ഷനില്‍ പാത്രിയര്‍ക്കീസ് ബാവ സംബന്ധിക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ക്ഷണം സ്വീകരിച്ചാണ് കണ്‍െവന്‍ഷനില്‍ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ എപ്പിസ്േകാപ്പല്‍ സുന്നഹദോസ് യോഗമാണ് ശ്ലൈഹിക സന്ദര്‍ശനം സംബന്ധിച്ച് തീരുമാനങ്ങളെടുത്തത്. യോഗത്തിനുശേഷം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തീരുമാനങ്ങള്‍ വിശദീകരിച്ചു.

No comments:
Post a Comment