

അടൂർ: അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് ഇടവക സഹ വികാരി ഫാ. നൈനാൻ തോമസ് കോടിയേറ്റി . ഇടവക വികാരി ഫാ: ഗീവർഗീസ് ബ്ലാഹേത്ത് സന്നിഹിതന്നായിരുന്നു. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ മാത്യൂസ് മോർ തെവോദോസിയോസ്, കോതമംഗലം മേഖല സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മോർ യൗസേബിയോസ് എന്നിവർ നേതൃത്തം നൽകും.18 ന് ഫാ റ്റിജൊ വർഗീസും, 20 ന് ബർശൊമ്മൊ റബാൻ മഞ്ഞനിക്കരയും സുവിശേഷ പ്രസംഗം നടത്തും. 19 ന് ഭക്തിനിർഭരമായ റാസ നടക്കും. 20 ന് ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ മാത്യൂസ് മോർ തെവൊദൊസിയൊസും 21 ന് കോതമംഗലം മേഖല സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മോർ യൗസേബിയൊസും വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികതം വഹിക്കും.
No comments:
Post a Comment