തെക്കൻ മേഖല മഞ്ഞനിക്കര പദയാത്ര നാളെ ആരംഭിക്കും. രാവിലെ എട്ടിന് മുഖത്തല സെൻറ്റ് സ്റ്റീഫൻസ് യാക്കോബായ പളളിയിൽ നിന്നും കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ തെവൊദോസിയോസ് തിരുമേനി അനുഗ്രഹിച്ച് ആശീർവദിക്കുന്ന തീർഥയാത്ര കുണ്ടറ, പുത്തൂർ, ഏനാത്ത് വഴി അടൂർ മീഖായേൽ മോർ ദിവന്നാസിയോസ് ദയറായിൽ എത്തിച്ചേരും.
13ന് അടൂരിൽ നിന്നും പുനരാരംഭിക്കുന്ന തീർഥയാത്ര കൈപ്പട്ടൂർ ഓമല്ലൂർ വഴി മഞ്ഞനിക്കര കബറിക്കൽ എത്തിച്ചേരും.
No comments:
Post a Comment