യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 30 July 2011

വന്ദ്യ: ഫീലിഫോസ് റെബാചന്‍റെ 26 മത് ഓര്‍മ്മാപ്പെരുന്നാളിനു നാളെ കൊടിയേറും..

അടൂര്‍: വന്ദ്യ: ഫീലിഫോസ്  റെബാചന്‍റെ 26 മത് ഓര്‍മ്മാപ്പെരുന്നാളിനു നാളെ കൊടിയേറും. കൊല്ലം ഭദ്രാസന അധിപന്‍   അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനി വി: കുര്‍ബാനയ്ക് ശേഷം കൊടിയേറ്റും. ഫാ: ഗീവര്‍ഗീസ് ബ്ലാഹേത്‌ സഹ കാര്‍മീക്ന്‍ ആയിരിക്കും. ഓഗസ്റ്റ്‌ മാസം 2ന് അഭിവന്ദ്യ തിരുമനസ് കൊണ്ട് വി: കുര്‍ബാന നടതുന്നതും തുടര്‍ന്ന് അനുസ്മരണ യോഗം നടതപ്പെടുന്നതുമാണ്. അതോടൊപ്പം വന്ദ്യ: ഫീലിഫോസ്  റെബാചന്‍റെ  നാമത്തിലുള്ള ചാരിറ്റി ഫണ്ട്‌ വിതരണം ചെയും.

No comments:

Post a Comment