യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 2 August 2011

വന്ദ്യ ഫിലിപോസ് റെബാച്ചന്‍റെ ഓര്‍മ്മപ്പെരുന്നാല്‍ ആചരിച്ചു

 

അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നാല്പതില്‍ പരം വര്‍ഷം വികാരി ആയി സേവനം അനുഷ്ടിച്ച വന്ദ്യ മാവിലെത് ഫിലിപോസ് റെബാച്ചന്‍റെ 26- മത് ഓര്‍മ്മപ്പെരുന്നാല്‍ ആചരിച്ചു. കൊല്ലം ഭദ്രാസന അധിപന്‍ അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികതത്തില്‍ വി: കുര്‍ബാന നടന്നു. തുടര്‍ന്ന് അനുസ്മരണ സമേള്ളനം നടന്നു. മാത്യു വര്‍ഗീസ് വെട്ടീലേത് സ്വാഗതം ആശംസിച്ചു. വന്ദ്യ ഫിലിപോസ് റെബാച്ചന്‍റെ നാമത്തില്‍ ആരംഭിച്ച ചാരിറ്റി ഫണ്ട്‌ന്‍റെ ഉദ്ഖാടനം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. യാക്കോബായ സഭ യൂത്ത് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്‌ ആയി നിയമിക്കപെട്ട അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയെയും, കൊല്ലം ഭദ്രാസന സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌ ആയി നിയമിതനായ ഇടവക അസി: വികാരി ഫാ: ഗീവര്‍ഗീസ് ബ്ലാഹെതിനെയും ഇടവക ആദരിച്ചു. ഇടവക പ്രാര്‍ത്ഥന യോഗത്തിന്‍റെ ആഭ്യമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികല്‍ക് ധനസഹായം അഭിവന്ദ്യ തിരുമേനി വിതരണം ചെയ്തു. തുടര്‍ന്ന് ധൂപപ്രാര്‍ഥനയും നേര്‍ച്ചവിളംബോടെ ഓര്‍മ്മപ്പെരുന്നാല്‍ ആചരണം സമാപിച്ചു. ഫാ: എബ്രഹാം മന്നികരോട്ടെ കോര്‍ എപിസ്കോപ, ഫാ സ്ട്ടീഫെന്‍ എബ്രഹാം കോര്‍ എപിസ്കോപ, ഫാ ഗീവര്‍ഗീസ് തരകന്‍, ഫാ കുര്യാക്കോസ് ഈലവിനമാന്നില്‍, ഫാ യോഹന്നാന്‍ വാക്കയില്‍ എന്നിവര്‍ സംബന്ദിച്ചു.


No comments:

Post a Comment