അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളിയുടെ ആഭ്യമുക്ഖ്യത്തിലും മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മോര്‍ ഫീലക്സീനോസ് തിരുമേനിയുടെ നേതൃത്തത്തില്‍ തൂത്തൂട്ടി ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്‍റെ പക്കാളിതതോടെ നടന്ന ജീവിത നവീകരണ ധ്യാനം സമാപിച്ചു. ഇടവകയില്‍ നടന്ന സമാപന സമ്മേളനം അഭിവന്ദ്യ സക്കറിയാസ് മോര്‍ ഫീലക്സീനോസ് തിരുമേനി ഉദ്ഖാടനം ചെയ്തു. കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ തെവോദോസിയിസ് തിരുമേനി അധ്യഷത വഹിച്ച യോഗത്തില്‍ നിര്‍ധനരായവര്കുള്ള സഹായ വിതരണം അടൂര്‍ MLA ശ്രി ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. മുന്‍ വികാരിമാരായ ഫാ എബ്രഹാം മന്നികരോട്ട്, ഫാ സ്ടീഫെന്‍ എബ്രഹാം മുകത്തല, ഫാ ഗീവര്‍ഗീസ് ബ്ലാഹേത്, മാത്യു വര്‍ഗീസ് വെട്ടീലേത്, കുഞ്ഞുകുഞ്ഞമ്മ ജോസഫ് തോണ്ടലില്‍, ലീലാമ മേടയില്‍, അനീഷ് മാത്യു പാലവിളയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ് സ്വാഗതവും വര്‍ഗീസ് കടുവങ്കല്‍ കൃതജ്ഞത അറിയിച്ചു.
No comments:
Post a Comment