യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 23 September 2011

സെപ്റ്റംബര്‍ 25 ന് കോലഞ്ചേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തും

                                           
അന്ത്യോഖ്യ മലങ്കര ബന്ധം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് യാക്കോബായ സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച 3 pm നു കോലഞ്ചേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തും . ഭദ്രാസനത്തിലെ മുഴുവന്‍ പള്ളികളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കണമെന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആഹ്വാനം ചെയ്തു.ഇന്ന് വൈകിട്ട് കോലഞ്ചേരിയില്‍ ചേര്‍ന്ന ഭദ്രാസന യൂത്ത് അസോസിയേഷന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം.

No comments:

Post a Comment