അങ്കമാലി: പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള പൂതംകുറ്റി മേഖലാ കോതമംഗലം കാല്‍നട തീര്‍ഥയാത്ര ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്‌ക്ക് 12ന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് പള്ളിയില്‍ നിന്നും ആരംഭിക്കും. മാരാങ്കോട്, കുറ്റിച്ചിറ, ചായ്‌പ്പന്‍കുഴി, വെട്ടിക്കുഴി, പച്ചക്കാട്, സില്‍വര്‍സ്‌റ്റോം, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, ഏഴാറ്റുമുഖം ജംഗ്‌ഷന്‍, കട്ടിംഗ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട് ആറിന് വെള്ളപ്പാറ സെന്റ് ജോര്‍ജ് കുരിശിന്‍ തൊട്ടിയിലെത്തിച്ചേരും. ജനപ്രതിനിധികളുടേയും മൂക്കന്നൂര്‍ പൗരാവലിയുടേയും നേതൃത്വത്തില്‍ പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും.
രണ്ടിന് പൂതംകുറ്റി പള്ളിയില്‍ നിന്ന് രാവിലെ തീര്‍ഥയാത്ര പുറപ്പെട്ട് ഏഴിന് മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയിലും 7.45ന് തവളപ്പാറ സെന്റ് മേരീസ് പള്ളിയിലും 8.15ന് പുല്ലാനി സെന്റ് ജോര്‍ജ് ചാപ്പലിലും 8.45ന് തുറവൂര്‍ സെന്റ് ജോര്‍ജ് ചാപ്പലിലും എത്തിച്ചേരും. കിടങ്ങൂര്‍ മാര്‍ ബസേലിയോസ്, മഞ്ഞപ്ര സെന്റ് ജോര്‍ജ് എന്നീ പള്ളികളില്‍ നിന്നും രാവിലെ എട്ടിന് തീര്‍ഥയാത്ര പുറപ്പെട്ട് 8.45ന് തുറവൂര്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ പ്രധാന തീര്‍ത്ഥയാത്രയോട് ചേരും. തുടര്‍ന്ന് ഒമ്പതിന് തോട്ടകം സെന്റ് ജോര്‍ജ് പള്ളിയിലും 9.30ന് മറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലും എത്തിച്ചേരും. മേഖലയിലെ ഇടവക വികാരിമാരായ ടൈറ്റസ് വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. ജെയ്‌സണ്‍, ഫാ. എമില്‍ ഏല്യാസ്, ഫാ. ജേക്കബ് മാത്യു, ഫാ. തോമസ് എം. പോള്‍, ഫാ. എ.കെ. തങ്കച്ചന്‍, ഫാ. എല്‍ദോസ് മഴുവഞ്ചേരിപ്പുറത്ത്, ഫാ. പൗലോസ് അറയ്‌ക്കപ്പറമ്പില്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്, ഫാ. പോള്‍ പാറയ്‌ക്ക, ഫാ. ഏബ്രഹാം നെടുന്തള്ളില്‍, ഫാ. കെ.ടി. യാക്കോബ് എന്നിവര്‍ തീര്‍ഥയാത്രയ്‌ക്ക് ആദ്യാവസാനംവരെ നേതൃത്വം നല്‍കും.

No comments:
Post a Comment