കൊല്ലെന്ചെരി പള്ളി പ്രശ്നത്തില്‍ ജില്ലാ കളക്ടര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനം ആയില്ല. ആരാധന സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുന്നത് വരെ ശ്രേഷ്ഠ ബാവയുടെ ഉപവാസ പ്രാര്‍ത്ഥനയജ്ഞം തുടരും. പൂര്‍ണമായ ആരാധനാ സ്വാതന്ത്ര്യം ലഭിക്കുനത് വരെ സമരത്തില്‍ നിന്നും പിന്മാറില്ല എന്നും പള്ളിയുടെ ഭരണ കാര്യങ്ങളില്‍ വിട്ടുവീഴ്ച ആകാമെന്നും യാക്കൊബായാ സഭാ ഭാരവാഹികള്‍ അറിയിച്ചു. പള്ളിയില്‍ യാക്കോബായ പുരോഹിതരെ പ്രേവേശികുവാന്‍ അനുവദിക്കില്ല എന്നാണ് ഓര്‍ത്തഡോക്‍സ് സഭയുടെ വാദം. ഉപവാസം അനുഷ്ട്ടിക്കുന്ന ശ്രേഷ്ഠ ബാവയെ മുന്‍ MLA മോനായി സന്ദര്‍ശിച്ചു. മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാക്കോബായ വിശ്വാസികള്‍ ശ്രേഷ്ഠ ബാവയുടെ കരങ്ങള്‍ക് ശക്തി പകരുവാന്‍ വേണ്ടി കൊല്ലെന്ചെരിയിലേക്ക് പ്രവഹിക്കുകയാണ്.


No comments:
Post a Comment