യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 25 September 2011

കോതമംഗലം മാര്‍തോമ ചെറിയപള്ളി: ഓര്‍മപ്പെരുന്നാളിന് കൊടിയേറി

                                            
കോതമംഗലം: കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കോതമംഗലം ചെറിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 326-ാം ഓര്‍മപ്പെരുന്നാളിന് തുടക്കം കുറിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വികാരി ഫാ. കെ.പി. എല്‍ദോസ് കാക്കനാട്ട് കൊടിയുയര്‍ത്തിയതോടെ പത്തുദിവസം നീളുന്ന പെരുന്നാളിന് ആരംഭം കുറിച്ചു.
സഹ വികാരിമാരും ട്രസ്റ്റിമാരായ സലിം ചെറിയാന്‍, സി.പി. കുര്യാക്കോസ്, ജോണ്‍സണ്‍ കുര്യാക്കോസ്, കെ.ജെ. തോമസ് എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ചക്കാലക്കുടി ബസേലിയോസ് ചാപ്പലില്‍ നിന്ന് പള്ളിയിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം നടന്നു. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. പെരുന്നാളിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ 8ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 3ന് പെരുന്നാള്‍ കച്ചവടത്തിനുള്ള സ്റ്റാള്‍ലേലം നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പ്രധാന പെരുന്നാള്‍ ദിവസങ്ങള്‍ ഒക്‌ടോബര്‍ 2, 3, 4 തീയതികളിലാണ്. ഈ ദിവസങ്ങളില്‍ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പെരുന്നാളിലെ പ്രത്യേക കുര്‍ബാനകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഈ ദിവസങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പള്ളിയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്നത്.

No comments:

Post a Comment