യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 28 October 2011

ഐസക് കശ്ശീശ (82) അന്തരിച്ചു.

                         
മൂവാറ്റുപുഴ: യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ പാറ്റായില്‍ ഐസക് കശ്ശീശ (82) അന്തരിച്ചു. തൃക്കളത്തൂര്‍, കോതമംഗലം വലിയപള്ളി, കാരക്കുന്നം, കടാതി പള്ളികളില്‍ ദീര്‍ഘകാലം വികാരിയായിരുന്നു. ഭാര്യ: മരുതനാക്കുടിയില്‍ അന്നമ്മ. മക്കള്‍: ബാബു, ലിസി, കുര്യാച്ചന്‍, മരുമക്കള്‍: മേരിക്കുഞ്ഞ്, വര്‍ഗീസ് മാത്യു, റീന. ശവസംസ്‌കാരം ശനിയാഴ്ച 10ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

No comments:

Post a Comment